യൂട്യൂബില്‍ തരംഗമായി മാമാങ്കം ട്രെയ്‌ലര്‍;ഇതുവരെ കണ്ടത് 18 ലക്ഷം പേര്‍

single-img
3 November 2019

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമായി മാറി. ഇതുവരെ 18 ലക്ഷം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.

ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍, പ്രാചി തെഹ് ലാന്‍, അനു സിത്താര, കനിഹ, ഇനിയ തു​ട​ങ്ങി​യ​വ​രാ​ണ്​ ചി​ത്ര​ത്തി​ലെ മ​റ്റ്​ അ​ഭി​നേ​താ​ക്ക​ള്‍. 16,17 നൂറ്റാണ്ടുകളിലായി തിരുനാവായില്‍ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന മാമങ്കത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ചി​ത്രം ഒരുങ്ങുന്നത്​. നവംബര്‍ അവസാനം ചിത്രം തീയറ്ററുകളിലെത്തും.