ബിജെപി ഇനിയും സമയം വൈകിപ്പിച്ചാല്‍ ശിവസേന ഭരണത്തിലുണ്ടോ എന്നത് വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയും: ഉദ്ധവ് താക്കറെ

single-img
3 November 2019

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ കാര്യത്തിൽ ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. വിഷയത്തിൽ ബിജെപി ഇനിയും സമയം വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍സിഇപി) ഗുണങ്ങള്‍ എന്തൊക്കെയാണെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു ഞാന്‍ വിചാരിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന മുന്നറിയിപ്പ് നല്‍കി.