കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണി മുടക്കും

single-img
3 November 2019

തിരുവനന്തപുരം: നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. ട്രാന്‍സ് പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.തുടര്‍ച്ചയായി വരുന്ന ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്.

നാളെ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നാളത്തെ വേതനം ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈടാക്കും. പണിമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് കെഎസ് ആര്‍ടിസി എംഡി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയമായിരുന്നു. മറ്റു യൂണിയനുകളിലെ ജീവനക്കാര്‍ നാളെ ജോലിക്കെത്തും.