യുഎപിഎ അറസ്റ്റില്‍ പൊലീസിന് എതിരെ സിപിഎം പ്രമേയം

single-img
3 November 2019

കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തകെന്നാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ പ്രമേയം. സിപിഎം കോഴിക്കോട് സൗത്ത് ഏര്യ കമ്മറ്റിയാണ് പൊലീസ് നടപടിക്ക് എതിരെ പ്രമേയം പാസാക്കിയത്. പൊലീസിന്റെത് ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണെന്നു യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നും പ്രമേയത്തില്‍ പറയുന്നു. ലഘുലേഖയോ നോട്ടീസോ കൈവശംവയ്ക്കുന്നതിന് യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.