പരപുരുഷ ബന്ധമെന്ന് സംശയം; യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി; കുത്തേറ്റത് മുപ്പത് തവണ

single-img
3 November 2019

പരപുരുഷ ബന്ധമുണ്ട് എന്ന സംശയത്താൽ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. യുവതിയുടെ ശരീരത്തിൽ മുപ്പത് തവണ കുത്തിയാണ് ഭർത്താവ് കൊലചെയ്തത്. കർണാടകയിൽ ജുബൈദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷെരീഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് ക്രമേണ കയ്യാങ്കളിയിലേക്ക് മാറിയപ്പോൾ ക്ഷുഭിതനായ യുവതിയെ ഷെരീഫ് കത്തി ഉപയോ​ഗിച്ച് മുപ്പത് തവണ കുത്തുകയായിരുന്നു. വീടിനുള്ളിൽ നിന്നും യുവതിയുടെ കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജൂബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഏഴ് വർഷങ്ങൾക്ക് മുൻപാണ് ജുബൈദയും ഷെരീഫും തമ്മിൽ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്.