മാ​ലി​യി​ല്‍ സൈ​നി​ക​ര്‍​ക്കെ​തി​രാ​യ ഭീ​ക​രാ​ക്ര​മണത്തി​ന്‍റെ ഉ​ത്ത​ര​വാ​ദിത്തം​ ഏ​റ്റെ​ടു​ത്ത് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്

single-img
3 November 2019

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്‍രെ ഉത്തരവാദിത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ പ്രചാരണ വിഭാഗമായ അമഖ് ഏജന്‍സിയെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് മാലിയിലെ മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെ അക്രമം ഉണ്ടായത്.ആക്രമണത്തില്‍ 53 സെനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.10 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.