കല്യാണ ദിവസം സുഹൃത്തുക്കളുടെ റാഗിംഗ് അതിരു കടന്നു; വധൂവരന്‍മാരെ കാന്താരി മുളകരച്ച് കലക്കി കുടിപ്പിച്ചു

single-img
3 November 2019

കല്യാണ ദിവസം വധൂവരന്‍മാര്‍ക്ക് സുഹൃത്തുക്കളുടെ വക റാഗിംഗ് പതിവാണ്. എന്നാല്‍ റാഗിംഗ് അതിരുവിട്ടാലോ?. അത്തരമൊരു സംഭവമാണ് കൊയിലാണ്ടിയില്‍ നടന്നത്. സുഹൃത്തുക്കളുടെ റാഗിംഗ് അതിരു വിട്ടപ്പോള്‍ വധൂവരന്‍മാര്‍ ആശുപത്രിയില്‍ വരെയെത്തി.

കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന കല്യാണത്തിലാണ് ഈ സംഭവം നടന്നത്. കാന്താരി മുളകരച്ചാണ് കൂട്ടുകാര്‍ വധുവരന്‍ മാര്‍ക്ക് നല്‍കിയത്. ഇതു കുടിച്ചതോടെ ഇരുവരും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹവേഷത്തിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പരാതിയില്ലെന്ന് ഇരുവരും കൊയിലാണ്ടി പൊലീസിന് എഴുതി നല്‍കി. അതിനാല്‍ പൊലീസ് കേസെടുത്തില്ല. മാലബാറിലെ വീവാഹ വീടുകളില്‍ ഇപ്പോള്‍ ഇത്തരം റാഗിംഗ് വര്‍ധിച്ചു വരികയാണ്.