തിരുനന്തപുരത്ത് ബിജെപി – സിപിഎം സംഘർഷം; തടയായാനെത്തിയ പോലീസുകാർ ഉൾപ്പെടെ പത്തിലധികം പേര്‍ക്ക് പരിക്ക്

single-img
3 November 2019

തിരുവനന്തപുരം ജില്ലയിലെ മണികണ്ഠേശ്വരത്ത് സിപിഎം – ബിജെപി സംഘർഷം. ‍ഡിവൈഎഫ്ഐ സംഘടിപ്പിച്ച പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങളുണ്ടായത്. ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്ഐ പതാക ഉയർത്തിയിരുന്നത് ആർഎസ്എസ് പ്രവർത്തകർ തകർത്തുവെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.

ഇതിൽ പോലീസിൽ പരാതി കൊടുക്കാൻ പോയ ഡിവൈഎഫ്ഐ പ്രവർത്തകരെ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർഎസ്എസ്-ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഘർഷത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിലും ഏഴ് പേർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

അതേസമയം വിവരം അറിഞ്ഞ് സംഘർഷം തടയാനെത്തിയ പോലീസുകാരിൽ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന ചിലരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നിലവില്‍ കനത്ത പൊലീസ് സന്നാഹം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വളരെ നാളുകളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത്ര രൂക്ഷമാവുന്നത് ആദ്യമായിട്ടാണ്.