അമ്പലപ്പുഴ പാല്‍പ്പായസം ഇനി മുതല്‍ ഗോപാലകഷായം

single-img
3 November 2019

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനിമുല്‍ അമ്പലപ്പുഴ പാല്‍പ്പായസം ഗോപാല കഷായം എന്ന പേരിലാണ് അറിയപ്പെടുക. ഗോപാല കഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

കൂടാതെ ഗോപാല കഷായം, തിരുവാര്‍പ്പ് ഉഷപാപയസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ പദ്മകുമാര്‍ അറിയിച്ചു.ഗോപാല കഷായം എന്നപേര് മറ്റാരും ഉപയോഗിക്കരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.