ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

single-img
2 November 2019

കിളിമാനൂര്‍: രാത്രി വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. തട്ടത്തുമല പറണ്ടക്കുഴി സ്വദേശി സഞ്ജുവാണ് കൊല്ലപ്പെട്ടത്. അയല്‍ വാസിയായ ഷിബുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടത്തിയത്. കിളിമാനൂര്‍ തട്ടത്തുമല ശാസ്താം പൊയ്കയിലാണ് സംഭവം നടന്നത്.ശാസ്താം പൊയ്ക കിഴക്കേത്തോപ്പില്‍ അല്‍ അമീന്‍, സബഹോദരന്‍ അല്‍മുബീന്‍, പുത്തേറ്റു കാട് ചാരുവിള സ്വദേശി മുഹമ്മദ് ജാസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.