ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം തലൈവിക്കെതിരെ ഹര്‍ജി

single-img
2 November 2019

ചെന്നൈ: അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കരുതെന്നാവശ്യപ്പെട്ട് കുടുംബാംഗമായ ദീപ ജയകുമാര്‍. സിനിമ നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദീപ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ സിനിമയായ തലൈവിയ്ക്കെതിരേയാണ് ഹര്‍ജി നല്‍കിയത്.

സിനിമയില്‍ ജയലളിതയുടെ ജീവിതം പകര്‍ത്തുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളേയും പരാമര്‍ശിക്കേണ്ടതായി വരും. ഇത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണ് തലൈവി. ബഹുഭാഷാ ചിത്രമായെടുക്കുന്ന സിനിമയില്‍ കങ്കണ റണാവത്താണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.