ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ടോക്കിയോ ഒളിംപിക്സിന് യോഗ്യത

single-img
2 November 2019

ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഒളിംപിക്സിനല്ല മത്സരങ്ങളുടെ യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ ജയം ഇന്ത്യയെ യോഗ്യത നേടാൻ സഹായിക്കുകയായിരുന്നു.

കളിയുടെ 49-ാം മിനറ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി 6-5ന്റെ ലീഡ് നേടാൻ സഹായമായത്. മത്സരത്തിന്റെ ആദ്യ 30 മിനിറ്റില്‍ തന്നെ അമേരിക്ക 4-0ന്റെ ലീഡ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാൽ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റി അമാന്‍ഡ മഗ്ഡാം ആണ് യുഎസിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് ക്യാപ്റ്റന്‍ കാതലീന്‍ ഷാര്‍ക്കെയിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ അമേരിക്ക ലീഡ് രണ്ടാക്കി.രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി അലീസ പാര്‍ക്കര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. മത്സരത്തിന്റെ 49-ാം മിനിറ്റില്‍ റാണി രാംപാലിലൂടെ നിര്‍ണായക ഗോള്‍ നേടി ഇന്ത്യ ഒളിംപിക്സ് ബര്‍ത്തുറപ്പിക്കുകയായിരുന്നു.