കൂടത്തായി കൊലപാതക പരമ്പര; തെളിവെടുപ്പിനായി മുഖ്യപ്രതി ജോളിയെ ഇന്ന് എന്‍ഐടിയിലെത്തിക്കും

single-img
2 November 2019

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് എന്‍ഐടിയിലെത്തിക്കും. ആല്‍ഫൈന്‍ വധക്കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് തെളിവെടുപ്പ് നടത്തുക.

കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. റോയി വധക്കേസില്‍ ജോളിയെ എന്‍ഐടി ക്യാന്റീനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം ജോളിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ഇന്ന് ജോളിയുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കും. മാത്യു വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇതുവരെ ആറു കൊലപാതകങ്ങളില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.