കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിനിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം; അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

single-img
2 November 2019

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കോളേജ് വിദ്യാര്‍ഥിനിക്കു നേരെ സഹപാഠിയുടെ ആക്രമണം.സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ഥിനി യുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസ് രജിസറ്റര്‍ ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് ആക്രമണം നടന്നത്. കേളേജില്‍ നിന്നുവന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സഹപാഠി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് ചോര വാര്‍ന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന കൂട്ടുകാരി ബോധരഹിതയായി വീണു.

അതേകോളേജില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ സ്വാഗത് എന്ന വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. ഇയാള്‍ അഞ്ചല്‍ അരിപ്ലാച്ചി സ്വദേശിയാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്വാഗതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അഞ്ചല്‍ സിഐ സിഎല്‍ സുധീര്‍ ഇ വാര്‍ത്തയോടു പറഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണ്.