സംസ്ഥാന ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എം അഞ്ജന ആലപ്പുഴ കളക്ടര്‍; രേണുരാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍

single-img
2 November 2019

കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽവൻ അഴിച്ചുപണിയുമായി സർക്കാർ. ആലപ്പുഴ ജില്ലയുടെ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു. അതേസമയംവയനാട് ജില്ലാ കളക്ടറായ എ ആർ അജയകുമാറിനെ സംസ്ഥാന കൃഷിവകുപ്പ് ‍ഡയറക്ടറായി നിയമിച്ചു.

എം അഞ്ജനയാണ് ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടർ. ‍‍ദേവികുളം സബ്കലക്ടർ ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി പദ്ധതിയുടെ മേധാവി ആനന്ദ് സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയും നിയമിച്ചു. പകരം എം ജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി മേധാവി.