നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ എംഎം ലോറന്‍സ്

single-img
2 November 2019

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയതിനെതിരെ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് രംഗത്തെത്തി. ഒരേ സമയം മാവോയിസ്റ്റ് ആശയങ്ങളും കരിനിയമങ്ങളും എതിർക്കപ്പെടേണ്ടതാണ്. ജനങ്ങളുടെ ഇടയിൽ ഇവ തുറന്നു കാണിച്ചുകൊണ്ട് എതിർക്കാൻ നാം തയ്യാറാവണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

യു എ പി എ എന്ന കരിനിയമത്തെ പാർലിമെന്റ്ന് അകത്തും പുറത്തും എതിർത്തു പോന്ന പാർട്ടിയാണ് സിപിഐഎം. ആ നിലപാടിൽ നിന്ന് എന്തെങ്കിലും മാറ്റം പാർട്ടി ഇതുവരെ വരുത്തിയിട്ടും ഇല്ല. രണ്ട് ചെറുപ്പക്കാരായ വിദ്യാർത്ഥികളെ യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. – അദ്ദേഹം പറയുന്നു.

അതേസമയം യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പറയുകയുണ്ടായി. നിലവില്‍ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റുകളുമായി പിടിയിലായവര്‍ക്ക് എത്രമാത്രം അടുപ്പമുണ്ടെന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.

ഒരേ സമയം മാവോയിസ്റ്റ് ആശയങ്ങളും കരിനിയമങ്ങളും എതിർക്കപ്പെടേണ്ടതാണ്. ജനങ്ങളുടെ ഇടയിൽ ഇവ തുറന്നു കാണിച്ചുകൊണ്ട് എതിർക്കാൻ…

Posted by M M Lawrence on Saturday, November 2, 2019