മദ്യം വാങ്ങാന്‍ പണം ചോദിച്ച് തര്‍ക്കം; മദ്യക്കുപ്പികൊണ്ട് തലയടിച്ചു പൊട്ടിച്ചു; പ്രതികള്‍ റിമാന്റില്‍

single-img
2 November 2019

എടത്വ: ആലപ്പുഴ എടത്വയില്‍ മദ്യക്കുപ്പികൊണ്ടു തലയടിച്ചു പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയിലായി. തകഴിയിലെ വിദേശ മദ്യഷോപ്പിനു സമീപത്താണ് സംഭവം നടന്നത്. മദ്യം വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നാണ് അക്രമം നടന്നത്.

പണം തരില്ലെന്ന് പറഞ്ഞ തകഴി സ്വദേശിയുടെ തല പ്രതികള്‍ മദ്യക്കുപ്പികൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികളായ ഏടത്വ സ്വദേശി ജിത്തു, തകഴി സ്വദേശി മാര്‍ത്താണ്ഡന്‍ എന്ന ബിജുകുമാര്‍, തലവടി സ്വദേശികളായ ലോജോ, സുനീഷ്,ചങ്ങങ്കരി സ്വദേശി ജയപ്രസാദ് എന്നിവരാണ് പിടിയിലായത്. പ്രതികളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളതെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എടത്വ എസ്‌ഐ സി ടി ജോസഫ് ഇ വാര്‍ത്തയോട് പറഞ്ഞു.