മാലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

single-img
2 November 2019

മാലിയില്‍ ഇന്നലെ രാത്രി നടന്ന ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 53 സൈനികരും ഒരു പ്രദേശവാസി യുമാണ് കൊല്ലപ്പെട്ടത്. സൈനിക പോസ്റ്റിലുണ്ടായിരുന്ന 10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാലി വാര്‍ത്താവിനിമയ മന്ത്രി യായ സങ്കേരെ പറഞ്ഞു.

നൈജീരിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേനക പ്രവിശ്യയിലെ ഇന്‍ഡലിമാനിലെ സൈനിക പോസ്റ്റിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയ മാണെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളില്ല.