നായർ സ്ത്രീകളെ മോശമായി പരാമർശിച്ചു; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി

single-img
1 November 2019

ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിലൂടെ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചു എന്ന പരാതിയിൽ ശശി തരൂര്‍ എംപിക്കെതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. സന്ധ്യാ ശ്രീകുമാര്‍ നല്‍കിയ പാരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അപകീര്‍ത്തിക്ക് കേസ് എടുത്തത്. ഡിസംബർ 21 ന് ഹാജരാകാൻ കോടതി ശശി തരൂരിന് നോട്ടീസയച്ചു.

നായര്‍ സ്ത്രീകള്‍ക്കെതിരായുള്ള ശശി തരൂരിന്റെ പുസ്തകത്തിലുള്ള പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.