വിവാഹിതനായ കാമുകനുമായുള്ള വീഡിയോ കോളിനിടെ സഹോദരി കുളിക്കുന്ന ദൃശ്യങ്ങൾ ലൈവായി പകർത്തി; യുവതി അറസ്റ്റിൽ

single-img
1 November 2019

വിവാഹിതനായ കാമുകനുമായുള്ള വീഡിയോ കോളിനിടെ വിവാഹിതനായ കാമുകനു വേണ്ടി സഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി കാണിച്ച യുവതി അറസ്റ്റിലായി. കാമുകിയായ പെൺകുട്ടി സ്വന്തം സഹോദരി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കോൾ ചെയ്യുന്നതിനിടെ സഹോദരിയുടെ ദൃശ്യങ്ങളും കാണിച്ചു കൊടുക്കുകയായിരുന്നു.

കാമുകിയായ യുവതിക്കും കാമുകനുമെതിരെ ഐടി ആക്ട് ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കാമുകന്‍ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

മുംബൈയിലെ അഗ്രിപ്പാഡ പോലീസാണ് ഇരുപത്തിയഞ്ചുകാരിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മുംബൈയിലെ ബൈക്കുളയില്‍ നിന്നുള്ള ഇരുപതുകാരിയായിരുന്നു സഹോദരിക്കും കാമുകൻ ദിനേശ് മരയ്യയ്ക്കുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

കാമുകി അയച്ചുകൊടുത്ത വീഡിയോയുടെ സ്ക്രീൻ ഷോട്ടുകളെടുത്ത യുവാവ് അതു പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുത്തു. ഈ സംഭവത്തിന് മുൻപ് തന്നെ സഹോദരിയുടെ നഗ്നചിത്രങ്ങളെടുത്ത് അയച്ചു തരണണെന്ന് ദിനേശ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങിനെ ചെയ്‌താൽ പകരമായി യുവതിയെ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. അതേസമയം ചിത്രങ്ങൾ അയച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തി.

യുവാവിന് പെൺകുട്ടിയോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് നഗ്നചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ നവരാത്രി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയും ദിനേശുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ യുവതിയുടെ സഹോദരിയെ സ്വാധീനിച്ച് ഇത്തരമൊരു നീക്കം നടത്തിയത്. ഈ പ്രദേശത്തുതന്നെ താമസിക്കുന്ന ദിനേശിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

ദിനേശുമായുള്ള ബന്ധത്തിൽ യുവതിയുടെ അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നു. തന്റെ ഭർത്താവിന്റെ മൊബൈലിൽ ചിത്രങ്ങൾ കണ്ട ദിനേശിന്റെ ഭാര്യയും ഇക്കാര്യം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു.വീട്ടുകാർ ചോദിച്ചപ്പോൾ വിഡിയോ കോൾ ദൃശ്യങ്ങളാണെന്നായിരുന്നു പറഞ്ഞത്.