ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
1 November 2019

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിവിന്‍പോളിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ലക്ഷദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്‌. മൂത്തോന്‍ നവംബര്‍ 8 ന് പ്രദര്‍ശനത്തിനെത്തും. ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു .