മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ശക്തമായ കാറ്റും മഴയും തുടരും

single-img
1 November 2019

തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ 65 കിമീ വരെ വേഗതയിലും ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 കിമീ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശകതമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിലും യെല്ലോ അലേര്‍ട്ടാണ്.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുത്.