ജോസ് കെ മാണിക്ക് തിരിച്ചടി; സ്‌റ്റേ തുടരും

single-img
1 November 2019

കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെമാണിയെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തത് തുടരാന്‍ കട്ടപ്പന കോടതിയുടെ ഉത്തരവ്. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. കേസില്‍ അടിയന്തരമായി ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗമാണ് മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ നേടിയത്. ഇതിനെതിരായാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്കോടതിയെ സമീപിച്ചത്.