പാമ്പുകളെ പരിപാലിക്കുന്ന യുവതിയുടെ മരണം കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകി; വീടിനുള്ളിൽ നിന്നും പോലീസ് കണ്ടെത്തിയത് 140 പാമ്പുകളെ

single-img
1 November 2019

കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് 36 കാരി കൊല്ലപ്പെട്ടു . യുഎസിലെ ഇന്ത്യയാനയിലാണ് സംഭവം .ഏകദേശം 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തിൽ കുരുങ്ങിയാണ് ലോഹ ഹഴ്‌സ്റ്റ് എന്ന യുവതി മരണപ്പെട്ടത് . മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ വീടിനുള്ളില്‍ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പോലീസ് പിന്നീട് അറിയിച്ചു.

ലോകത്ത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്നതില്‍ ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തിൽ കുരുങ്ങിയത്. ചലനം ഇല്ലാത്ത നിലയില്‍ കണ്ടെത്തിയ യുവതിയെ കൃത്രിമ ശ്വാസം നല്‍കിയാണ് ആശുപത്രിയിൽ എത്തിച്ചത് . എന്നാല്‍ പോലും ജീവൻ രക്ഷിക്കാനായില്ല .

പ്രദേശത്തെ ഷെറിഫ് ഡൊണാള്‍ഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പാമ്പുകളെ വളര്‍ത്തിയിരുന്ന കെട്ടിടം. ഇവിടെ ഉണ്ടായിരുന്ന 140 പാമ്പുകളില്‍ 20 എണ്ണം ലോറയുടേതാണ് . മാത്രമല്ല, ഈ കെട്ടിടത്തില്‍ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു .