നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ചിന്ത ജെറോം; ബിനീഷിന് ഇപ്പോഴുള്ള പിന്തുണ പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്ന് ചിന്തയോട് സോഷ്യല്‍ മീഡിയ

single-img
1 November 2019

കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ വിമര്‍ശനവുമായി സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം.ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടും എന്നും ചിന്ത ഫേസ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി. എന്നാൽ ചിന്തയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്.

നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം… അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടും…

Posted by Chintha Jerome on Thursday, October 31, 2019

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നു എന്നാണ് യുവജന കമ്മീഷന്‍ അധ്യക്ഷ നേരിടുന്ന പ്രധാന ആരോപണം. വാളയാർ നടന്ന മരണങ്ങളിൽ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ഫേസ്ബുക്കിൽ വന്നിട്ടുള്ള കമന്റുകളിൽ മനസിലാക്കാം. നിലവിൽ പാലക്കാട് വിഷയത്തില്‍ ബിനീഷിന് ലഭിക്കുന്ന പിന്തുണ ചിന്ത പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.