സരിത എസ് നായർക്ക് 3 വർഷം തടവ്: വിധി കോയമ്പത്തൂർ കോടതിയുടേത്

single-img
31 October 2019

സോളാർ കേസ് പ്രതി സരിത എസ് നായർ, മുൻ ഭർത്താവ് ബിജു രാധാകൃഷ്ണൻ എന്നിവർക്ക് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോയമ്പത്തൂർ കോടതി. വഞ്ചനാ ക്കുറ്റത്തിലാണ് വിധി.

കാറ്റാടി യന്ത്രം നിര്‍മിച്ച്  നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് വിധി. 2008-ല്‍ 26  ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ത്യാഗരാജൻ എന്നയാൾ നൽകിയ പരാതിയിന്മേലാണ് വിധി.

നിലവിൽ നാൽപ്പതോളം വ്യത്യസ്ത ചീറ്റിംഗ് കേസുകളിലെ പ്രതിയാണ് സരിത എസ് നായർ.