നോര്‍ത്ത് കരോലിനയിലെ വാഹനാപകടം; ജൂലി എബ്രഹാം, മകന്‍ നിക്കൊളാസ് എബ്രഹാം എന്നിവര്‍ മരിച്ചു

single-img
31 October 2019

യുഎസിലെ നോര്‍ത്ത് കരോലിനയില്‍ കഴിഞ്ഞ ശനിയാഴ്ചനടന്ന വാഹനാപകടത്തില്‍ ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യ ജൂലി ഏബ്രഹാം (41) ഏക മകൻ നിക്കൊളാസ് ഏബ്രഹാം (6) എന്നിവര്‍ മരിച്ചു. പ്രദേശത്തെ വെയ്ക്ക് കൗണ്ടിയില്‍ സ്‌ഥിരമായി അപകടം ഉണ്ടാകുന്ന ഇന്റര്‍സെക്ഷനില്‍ വച്ച് ഡോ. ഡെന്നിസ് ഓടിച്ചിരുന്ന ബെന്‍സ് എസ്‌യുവി ഒരു പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

അപകടം നടക്കുമ്പോള്‍ പിക്കപ്പിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിയുൾപ്പെടെ വേറെ രണ്ടു പേർക്കും പരുക്കേറ്റു. യുഎസില്‍ വളരെ പ്രശസ്തനായ ഡോ. എബ്രഹാം കുര്യന്റെ മകനാണ് ഡറമില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡെന്നി ഏബ്രഹാം.മരണപ്പെട്ട ജൂലി ഏബ്രഹാമിന്റെയും പുത്രന്‍ നിക്കോളസിന്റെയും സംസ്‌കാരം നവംബര്‍ രണ്ടിനു ശനിയാഴ്ച നോര്‍ത്ത് കരോലിനയിലെ താമസ സ്ഥലമായ ഡറമില്‍ നടത്തും.

മൃതദേഹങ്ങളുടെ പൊതുദർശനവും സംസ്‌കാര ശുശ്രൂഷയും നവംബര്‍ രണ്ടിന് രാവിലെ 9 മുതൽ ദി സമ്മിറ്റ് ചര്‍ച്ച്-ബ്ബ്രിയര്‍ ക്രീക്ക് കാമ്പസ് 2415 പ്രസിഡന്‍ഷ്യല്‍ ഡ്രൈവ്, ഡറം, നോര്‍ത്ത് കരോലിന-27703 ല്‍ നടക്കും.