സ്വർണ്ണമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കൽ; മാധ്യമ വാർത്തകൾ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
31 October 2019

പൊതുജനങ്ങളിൽ നിന്നും കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും, തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമായി നീക്കം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ സ്വർണ്ണം പിടിച്ചെടുക്കാൻ സര്‍ക്കാര്‍ ഗോള്‍ഡ് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പദ്ധതിയുടെ ആരംഭിക്കാനുള്ള നീക്കത്തെ സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് ഈ വിശദീകരണം പുറത്ത് വരുന്നത്. നിലവിൽ ഇതുപോലുള്ള പദ്ധതികളൊന്നും വകുപ്പിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.