സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന ആൾ ടിക്കറ്റ് എടുത്തില്ല; ബൈക്കിന് തീയിട്ട ലോട്ടറി കച്ചവടക്കാരൻ പിടിയിൽ

single-img
30 October 2019

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന വ്യക്തി ടിക്കറ്റ് എടുക്കാതിരുന്നതിനാൽ ബൈക്കിന് തീയിട്ട ലോട്ടറി കച്ചവടക്കാരൻ പിടിയിൽ. വാളകം സ്വദേശിയായ രാജുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് തീയിട്ട കേസിൽ ലോട്ടറി കച്ചവടക്കാരൻ ചരുവിള പുത്തൻ വീട്ടിൽ വി ഉണ്ണി(42)യാണ് പിടിയിലായത്.

ഉണ്ണിയുടെ പക്കൽ നിന്നും സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന രാജു, ഇപ്പോൾ ടിക്കറ്റ് എടുക്കാതായതിന്റെ വിരോധത്തിലാണ് ബൈക്കിന് തീയിട്ടതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഒരു കുപ്പി പെട്രോളുമായി എത്തിയ ഉണ്ണി പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.

ഉണ്ണിയുടെ അക്രമപ്രവൃത്തിയിൽ വീടിന് തീ പിടിച്ച് പിന്നിലെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനെത്തുടർന്ന് രാജുവിന്റെ ഭാര്യ രാധാമണിയാണ് പോലീസിൽ പരാതി നൽകിയത്. കൊട്ടാരക്കര എസ്ഐ സുരേഷ്, എഎസ്ഐ രാജേഷ്, എസ്‌സിപിഒ ഹരിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.