മാവോവാദികളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ നേതാവ് രാജിവെച്ചു

single-img
30 October 2019
amal dev

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ നാല് മാവോവാദികളെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതാവ് രാജിവെച്ചു. 

ഡി.വൈ.എഫ്.ഐ. അഗളി മേഖലാ സെക്രട്ടറി അമല്‍ദേവ് സി.ജെയാണ് സംഘടനയില്‍നിന്നും സി.പി.എമ്മില്‍നിന്നും രാജിവെച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് രാജിക്കാര്യം അമല്‍ദേവ് പ്രഖ്യാപിച്ചത്. 

അമല്‍ദേവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

#DYFI__CPIM സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം.

Posted by AmåLdëv Cj on Tuesday, October 29, 2019