വാളയാർ കേസ്: ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ദേശീയ പട്ടികജാതി കമ്മീഷൻ ഡൽഹിയ്ക്ക് വിളിപ്പിച്ചു

single-img
29 October 2019

വാളയാ‌ർ കേസ് ആദ്യഘട്ടം മുതൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ​ഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ  മുരുകൻ. ഈ സാ​ഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ദില്ലി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ മുരുകൻ പ്രതികരിച്ചു.

വാളയാ‌ർ കേസിൽ വലിയ വീഴ്ചകളുണ്ടായി. കമ്മീഷൻ വാളയാ‌ർ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദ‌ർശിച്ച ശേഷമായിരുന്നു ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷന്റെ പ്രതികരണം.

വാളയാർ കേസിന്റെ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു. വിഷയത്തിൽ കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.