വാളയാര്‍ കേസില്‍ പ്രതിഷേധം കത്തുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍

single-img
29 October 2019

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധം ആളുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് ആണ് ഹര്‍ത്താലിന് അഹ്വാനം ചെയ്തത്. കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു എന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് അഹ്വാനം ചെയ്തിരിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്ത രാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ബോധപൂര്‍വമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.