മെക്‌സിക്കോയില്‍ ഗുഹയില്‍ നിന്ന് 40 ല്‍ അധികം തലയോട്ടികളും, ഒരു ഡസനോളം അസ്ഥികളും, ഗര്‍ഭപിണ്ഡങ്ങളും കണ്ടെത്തി

single-img
29 October 2019

മെക്സിക്കോ സിറ്റിയില്‍.ഗുഹയില്‍ നിന്ന് കണ്ടെത്തിയത് 40 തിലധികം തലയോട്ടികളും ഒരു ഡസനോളം അസ്ഥികളും ഗര്‍ഭപിണ്ഡങ്ങളും കണ്ടെടുത്തു. ഇത് മയക്കുമരുന്ന് കടത്തുകാരുടേതെന്നാണ് സംശയിക്കുന്നത്. കത്തി, 40 താടിയെല്ലുകള്‍, ഗര്‍ഭപിണ്ഡം, 30 ഓളം കൈ കാലുകളുടെ എല്ലുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഗര്‍ഭപിണ്ഡം മനുഷ്യരുടേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വക്താവ് പറഞ്ഞു. തലയോട്ടികളെക്കുറിച്ചുള്ള അന്വേഷണവും നടക്കുകയാണ്.

അള്‍ത്താരയ്ക്ക് ചുറ്റും തലയോട്ടി കൂട്ടമായി വച്ചിരിക്കുന്നും. അതിന് പിന്നില്‍ ഒരു കുരിശും കൊമ്പുള്ള തടികൊണ്ട് അലങ്കരിച്ചിരിക്കുന്നതും മെക്സിക്കോ സിറ്റി അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട ഒരു ചിത്രത്തില്‍ കാണാം. ചിഹ്നങ്ങള്‍ നിറഞ്ഞ ഒരു മതിലും കാണാന്‍ സാധിക്കും. ഏത് ആചാരവുമായി ബന്ധപ്പെട്ടതാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

മയക്കുമരുന്ന് മാഫിയകാരാണെന്ന സംശയത്തില്‍ പേരില്‍ 31 പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവരില്‍ 27 പേരെ വിട്ടയച്ചിരുന്നു. അനധികൃത വാണിജ്യ പ്രവര്‍ത്തനങ്ങ ള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇപ്പോള്‍ തലയോട്ടികള്‍ കണ്ടെത്തിയ ടെപിറ്റോ.