ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്: മുകേഷ് അംബാനി

single-img
29 October 2019

ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം ഉണ്ട് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ അഭിമുഖീകരിക്കുന്ന ഈ മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നതെന്നും അംബാനി പറഞ്ഞു. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം പിന്നീട് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ നിക്ഷേപക സംഗമത്തിന്റെ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ്​ മുകേഷ് അംബാനി പങ്കെടുത്തത്​.