മാവോയിസ്റ്റ് വേട്ടയിൽ പ്രതിഷേധം; കോഴിക്കോട് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
29 October 2019

സംസ്ഥാനത്തുണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തിയവരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഇന്നും ഇന്നലെയുമായി നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കിഡ്‌സ് ആന്‍ഡ് കോര്‍ണറില്‍ പ്രകടനം നടത്തിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വിജയകുമാര്‍ കെ പി, അംബിക പി, ഷാജില്‍ കുമാര്‍, അഭിലാഷ് പടച്ചേരി, ജിഷാദ് സി പി മുസ്തഫ കോവൂര്‍, ഭഗത് കക്കോടി, രാമകൃഷ്ണന്‍ കരിവെള്ളൂര്‍, , അഖില്‍ മേനിക്കോട്ട്, ശ്വേത, മുഹമ്മദ് മിറാഷ്, ശിവന്‍ പയ്യോളി, ജോയ് കെ, അരുണ്‍, ഗോപാലന്‍ സി കെ, രജീഷ് കൊല്ലക്കണ്ടി, ബാബു, വിഷ്ണു പോളി, ഷെമി കോവൂര്‍ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്.

ഒന്നിലധികം സംഘടനകള്‍ കോഴിക്കോട് നഗരത്തില്‍ വാളയാര്‍ വിഷയത്തിലും മറ്റു വിഷയത്തിലുമായി പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് നേരെയൊന്നും ഇല്ലാത്ത നടപടിയാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത രജീഷ് കൊല്ലങ്കണ്ടി ഒരു ഓൺലൈൻ വാർത്താ സൈറ്റിനോട് പ്രതികരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ അഗളിമലയിലെ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റു മുട്ടലില്‍ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.