തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
29 October 2019
Asphalt road.

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള, ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ പ്രക്ഷുബ്ധമാകും.

കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പു നല്‍കി. ലക്ഷദ്വീപ്, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.