ടിക്ടോക് പരിശീലന ക്യാമ്പിനെന്ന വ്യാജേന എത്തിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍

single-img
29 October 2019

കണ്ണൂര്‍ : പ്ലസ്ടു വിദ്യാര്‍ഥിനിയെ ‘ടിക് ടോക്’ വീഡിയോ പരിശീലന ക്യാംപില്‍ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട്ടെ അരുണ്‍ നിവാസില്‍ എസ്.അരുണിനെയാണ് (20) കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൂത്തു പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കാനുള്ള ‘ടിക് ടോക്’ വീഡിയോ പരിശീലനത്തിനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്.

ടിക് ടോക് വിഡിയോ വഴിയാണ് പെണ്‍കുട്ടിയെ അരുണ്‍ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് തന്നെ മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ ലിജില്‍ നിവാസില്‍ എം.ലിജിലിനെയും, ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച സുഹൃത്ത് ശിവപുരം കരുന്നിയിലെ എമ്പയില്‍ ഹൗസില്‍ കെ.സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.