ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

single-img
29 October 2019

ന്യൂഡല്‍ഹി : ജസ്റ്റിസ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. അടുത്ത മാസം 18ന് ജസ്റ്റിസ് എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്യും. സുപ്രിംകോടതിയുടെ 47-മത് ചീഫ് ജസ്റ്റിസാണ് ബോബ്ഡെ. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17 ന് വിരമിക്കും.

ജസ്റ്റിസ് ബോബ്ഡെയെ തന്റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ബോബ്ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായ ബോംബ്‌ഡെ, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്.