ഐഎസിന് ആയുധങ്ങള്‍ കച്ചവടം ചെയ്തിരുന്നത് അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍; തെളിവുകള്‍ ആരോപണങ്ങള്‍ ശരിവെക്കുന്നു

single-img
29 October 2019

കഴിഞ്ഞ ആഴ്ചയായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റ് മേധാവിയായ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ അറിയിച്ചത്.വളരെ കാലത്തിനിടെ ലോകത്തെ ഒന്നടങ്കം വെല്ലുവിളിച്ച ഐഎസ് ഭീകരർ ഉപയോഗിച്ചിരുന്ന അത്യാധുനിക ആയുധങ്ങളും വാഹനങ്ങളുമായിരുന്നു. എങ്ങിനെയാണ് സ്വന്തമായി ഒന്നും വികസിപ്പിച്ചെടക്കാൻ ശേഷി ഇല്ലാത്ത ഐഎസ് ഭീകരർക്ക് ഇത്രയും പുതിയ ആയുധങ്ങളും വാഹനങ്ങളും ടെക്നോളജിയും ലഭിക്കുന്നതെന്ന് ലോകരാജ്യങ്ങൾ അത്ഭുതപ്പെട്ടിരുന്നു.

ആ സമയമാണ് അത്യാധുനിക ആയുധങ്ങൾ രഹസ്യമായി ഐഎസിനു കൈമാറുന്നത് ലോകശക്തികൾ തന്നെയാണെന്ന് വരെ ആരോപണം ഉയർന്നുവന്നത്. അതോടൊപ്പംതന്നെ ഐഎസ് ഭീകരർക്ക് അമേരിക്ക രഹസ്യമായി ആയുധം വിൽക്കുന്നുണ്ടെന്ന വിക്കിലീക്സ് രേഖകൾ വരെ പുറത്തുവന്നു. എന്നാൽ, സദ്ദാമിന്റെ ഭരണക്കാലത്ത് ഇറാഖ് സംഭരിച്ച ആയുധങ്ങളാണ് ഐഎസ് പിടിച്ചെടുത്തതെന്നാണ് നാറ്റോ സഖ്യരാജ്യങ്ങൾ ആരോപിക്കുന്നത്.

ഐഎസ് ആവട്ടെ എല്ലാസമയവും പുതിയ റോക്കറ്റ് ലോഞ്ചറുകളും യന്ത്രതോക്കുകളും ടാങ്കുകളുമാണ് ഐഎസ് ഉപയോഗിച്ചിരുന്നതെന്ന് പുറത്തുവന്ന ഫോട്ടോ, വീഡിയോകളിൽ നിന്ന് മനസിലായി. അതായത് അമേരിക്ക ഉൾപ്പടെയുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളാണ് ഐഎസ് ഭീകരർ ഉപയോഗിച്ചിരുന്നത്. യുഎസിന് പുറമെ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 34 രാജ്യങ്ങളുടെ നൂറോളം വ്യത്യസ്ത ആയുധങ്ങളാണ് ഐഎസ് ഉപയോഗിച്ചിരുന്നത്. ഇതിൽ റഷ്യന്‍ നിര്‍മിത എകെ, യുഎസിന്റെ ബുഷ്മാസ്റ്റര്‍ എക്‌സ്15-എ2എസ്, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക്‌ റൈഫിള്‍, അത്യാധുനിക ടാങ്കുകള്‍, യുഎസ് എം 16, ചൈനയുടെ സിക്യു റൈഫിള്‍ എല്ലാം ഐഎസ് ഭീകരർ ഉപയോഗിച്ചിരുന്നു.