അങ്കക്കോഴി കലിപ്പിലായി; കോഴിപ്പോര് പിടിക്കാനെത്തിയ പോലീസുകാരന്റെ കൈ ഞരമ്പ് കോഴിയുടെ കാലിലെ വാൾ കൊണ്ട് മുറിഞ്ഞു

single-img
29 October 2019

കോഴിപ്പോര് നടക്കുന്ന വിവരം അറിഞ്ഞു പിടികൂടാനെത്തിയ പോലീസുകാരന് അങ്കക്കോഴിയുടെ കാലിലെ വാൾ കൊണ്ടു മുറിവേറ്റു. കൈയ്യിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് സാരമായ പരുക്കേറ്റ കണ്ണൂർ കെഎപി ബറ്റാലിയനിലെ പൊലീസുകാരൻ ഉദിനൂർ നടക്കാവിലെ കെപി സനൻ നാരായണനെ (33)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെ വോർക്കാടി മജീർപള്ളം ധർമനഗറിലായിരുന്നു സംഭവം നടന്നത്. പ്രദേശത്ത് കോഴിക്കെട്ട് നടക്കുന്നു എന്ന വിവരത്തെ തുടർന്നാണ് എസ്ഐ എൻപി രാഘവന്റെ നേതൃത്വത്തിൽ 6 പൊലീസുകാർ എത്തിയത്. പോലീസുകാരെ കണ്ടപ്പോള്‍ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 7 പേരെ പിടികൂടി.

ഈ സമയം കളത്തിലുണ്ടായിരുന്നതില്‍ ഒരു കോഴി പറക്കുന്നതിനിടെ പിടിച്ചപ്പോൾ വാൾ തട്ടുകയായിരുന്നു.
പോലീസുകാരന്റെ കൈപ്പത്തി മുതൽ കൈ മുട്ടു വരെ മുറിഞ്ഞു. ഇറാന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് സാരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.