13 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം പീഡനത്തിനിരയാക്കി; നാലുപേര്‍ അറസ്റ്റില്‍

single-img
29 October 2019

കോട്ടയം: കോട്ടയത്ത് 13 കാരിയെ രണ്ടു വര്‍ഷമായി പീഡനത്തിനിരയാക്കിയതായി പരാതി. അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു എന്നാണ് വിവരം. കോട്ടയം കിടങ്ങൂരിലാണ് സംഭവം നടന്നത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ ഒളിവിലാണ്.പരാതിയില്‍ പോക്‌സോ നിയമപ്രകാരം കിടങ്ങൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ദേവസ്യ, റെജി, ജോബി നാഗപ്പന്‍ എന്നിവരെയാണ്‌ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.