മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ല്‍;ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി

single-img
29 October 2019

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിലെ വനമേഖലയില്‍, മാവോയിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതിപക്ഷ നേതാവിന്റേത് വ്യക്തിപരമായ പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രം ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതികരിക്കാമെന്ന് ബെഹ്‌റ വ്യക്തമാക്കി.

വാ​ള​യാ​റി​ല്‍ കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ചി​തി​നെ​തി​രേ പോ​ലീ​സ് അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. വി​ധി​പ്പ​ക​ര്‍​പ്പ് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.