പശ്ചിമബംഗാളില്‍ ബോംബ് സ്‌ഫോടനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

single-img
29 October 2019

ഫര്‍സിപാറ: പശ്ചിമ ബംഗാളിലെ ഫര്‍സിപ്പാറയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്നുമരണം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയ്ക്കായിരുന്നു സ്‌ഫോടനം.

ഫര്‍സിപ്പാറ അതിര്‍ത്തി ഔട്ട് പോസ്റ്റിനു സമീപമാണ് സ്‌ഫോടനം നടന്നത്. സോക്കറ്റ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബിഎസ് എഫ് അറിയിച്ചു. കന്നുകാലി കടത്തുകാര്‍ ബക്കറ്റില്‍ ഒളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.