ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാരണം കോഴിമുട്ട

single-img
28 October 2019

ലഖ്‌നൗ: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജനങ്ങളും. ഭക്ഷണത്തിനൊപ്പം മുട്ട നല്‍കാന്‍ തന്റെ ഭര്‍ത്താവിന് സാധിക്കുന്നില്ലെന്നാണ് യുവതിയുടെ വിശദീകരണം. ഇതേ കാരണത്തിന്റെ പേരില്‍ ഭര്‍ത്താവിനോടു പിണങ്ങിയ ഇവര്‍ നാലുമാസം മുന്‍പ് കാമുകനൊപ്പം പോയിരുന്നു.എന്നാല്‍ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം വീണ്ടും ഭര്‍ത്താവുമായി വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കാമുകനെയും കാണാതായതോടെ ഇരുവരും ഒളിച്ചോടിയെന്ന് സംശയിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പൊലീസി നോടാണ് യുവതി വിചിത്രമായ വിശദീകണം നല്‍കി
യത്.

ഭക്ഷണത്തോടൊപ്പം മുട്ട നല്‍കാന്‍ ഭര്‍ത്താവിനു സാധിക്കാത്തതു കൊണ്ടാണു താന്‍ കാമുകനൊപ്പം പോയതെന്ന് ഇവര്‍ പറയുന്നു. ദിവസക്കൂലിക്കാരനായ തനിക്കു മുട്ട വാങ്ങാനുള്ള സാമ്ബത്തിക ശേഷിയില്ലെന്നും കാമുകന്‍ ഇതുമുതലെടുക്കുകയായിരുന്നു വെന്നും ഭര്‍ത്താവ് ആരോപിച്ചു.