‘വാളയാറിലെ സഹോദരിമാര്‍ക്ക് നീതി ലഭിക്കണം’;നിയമ വകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേഴ്‌സ്

single-img
28 October 2019

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരീഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധം ആളുകയാണ്. കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഹാക്കര്‍മാര്‍.

കേരള സര്‍ക്കാരിന്റെ നിയമവകുപ്പിന്റെ സൈറ്റ് ഹാക്ക് ചെയ്തായിരുന്നു ഹാക്കര്‍ മാരുടെ പ്രതിഷേധം.നിയമവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റിലെ ഒരു വിവരവും ഉപഭോക്താക്കള്‍ക്കു ലഭിക്കാത്ത വിധത്തിലാണ് ഹാക്കിങ്.

വെബ്‌സൈറ്റ് തുറക്കുമ്പോള്‍ കാണുന്നത് സൈബര്‍ വാരിയേഴ്‌സിന്റെ ചിഹ്നവും ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതിവേണമെന്ന സന്ദേശവുമാണ് കാണുക. നിയമസംരക്ഷണ വകുപ്പ് കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോയെന്നും ചോദിക്കുന്നു. ഇന്നലെ രാത്രിയാണ് സൈറ്റ് ഹാക്ക് ചെയ്തത്.

#Justice_For_Our_Sisters Kerala Law Department http://www.keralalawsect.org/H4cked by " Team Kerala Cyber Warriors "Mirror Link : https://pastebin.com/raw/u0CJ73ui#KCW

Posted by Kerala Cyber Warriors on Sunday, October 27, 2019

വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു..!!സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും…

Posted by Kerala Cyber Warriors on Sunday, October 27, 2019