വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവം: മുഖ്യമന്ത്രിയേയും പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
28 October 2019

വാളയാറില്‍ ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത് വിവാദമുയര്‍ത്തിയിരുന്നു. വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പിടിപ്പുകേടിനെ ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങള്‍ക്കെതിരെ മൗനമായിരിക്കാന്‍ നാണമുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ലൈംഗിക പീഡനക്കേസിലെ 11 വയസുള്ള ഇരയെപ്പറ്റി അശ്ലീലം പറയുന്നവന്‍ പൊലീസില്‍ ഡിവൈഎസ്പിയായിരിക്കുന്നതിന് മുഖ്യമന്ത്രി കേരളത്തോട് സമാധാനം പറയണമെന്നും, അതിന് കഴിഞ്ഞില്ലെങ്കില്‍ കൊള്ളാവുന്നവരെ പണിയേല്‍പ്പിച്ച് വകുപ്പ് ഒഴിയണമെന്നും ഹരീഷ് വാസുദേവന്റെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

MJ സോജൻ എന്ന കുപ്രസിദ്ധ DYSP ഒരാളെ മർദ്ദിച്ചു കൊന്നുവെന്ന കേസ് FIR ൻമേൽ വിചാരണ പോലും വേണ്ട എന്നു തീരുമാനിച്ച്,…

Posted by Harish Vasudevan Sreedevi on Sunday, October 27, 2019