തിരുച്ചിറപ്പള്ളി കുഴല്‍കിണര്‍ അപകടം; രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍, സമാന്തര കിണര്‍ നിര്‍മ്മിക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു

single-img
28 October 2019

തിരുച്ചിറപ്പള്ളി: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയില്‍. കുട്ടി വീണ കുഴല്‍കിണറിന് സമാന്തരമായി കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കിണര്‍നിര്‍മ്മാണത്തിന് പാറക്കെട്ടുകള്‍ തടസമായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തി നിര്‍ത്തിവച്ചത്.

രാമനാഥപുരത്തു നിന്നെത്തിച്ച റിംഗ് യന്ത്രം ഉപയോഗിച്ചാണ് നിര്‍മ്മാണം നടന്നിരുന്നത്. എന്നാല്‍ പാറക്കെട്ടുകളില്‍ തട്ടിയതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി. കുട്ടി വീണ കിണറില്‍ നിന്നു രണ്ടു മീറ്റര്‍ അകലെയാണ് പുതിയ കിണര്‍ കുഴിക്കുന്നത്.സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കാര്യമായ പ്രതികരണമില്ല. ഇത് ആശങ്കയിക്കിടയാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊള്ളും.