പാലക്കാട് തണ്ടർ ബോൾട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

single-img
28 October 2019

പാലക്കാട്: കേരള പൊലീസിന്റെ കമാൻഡോ വിഭാഗമായ ത്ണ്ടർ ബോൾട്ടും മാവൊയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, അഗളി താവളം-ഊട്ടി റോഡിൽ മഞ്ചക്കണ്ടി വനത്തിലാണ് സംഭവം. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയതിനുശേഷം പൊലീസ് സ്ഥലം പരിശോധിക്കും. പൊലീസില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മാവോയിസ്റ്റുകൾ വെടിവെച്ചതിനെത്തുടർന്നാണ് പൊലീസ് തിരിച്ചടിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. അട്ടപ്പാടി വനമേഖലയിൽ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥീരികരിച്ചിരുന്നു.