ശ്രീലങ്കൻ തീരത്ത് ന്യൂനമർദ്ദം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

single-img
28 October 2019

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ തെക്കന്‍തീരത്ത് ന്യൂനമര്‍ദ്ദം രൂപമെടുത്തതിനെത്തുടർന്നാണിത്.

ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് കന്യാകുമാരിക്ക് അടുത്തെത്തും. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍കടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടലില്‍ പോയവര്‍ ഏറ്റവും അടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണം.

ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയേക്കും. അതീവ ജാഗ്രതപാലിക്കണമെന്ന് തീരദേശ ജില്ലകള്‍ക്കും നിര്‍ദ്ദേശമുണ്ട്.