ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിനിടെ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റം; താരത്തിന്റെ മൂക്കിനിടിയേറ്റു: വീഡിയോ

single-img
28 October 2019

ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം . മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.

ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ചുപിടിച്ചാണ് നൂറിന്‍ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്.

നാലു മണിക്ക് നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങില്‍ നൂറിന്‍ സമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ആളു കൂടാന്‍ വേണ്ടി സംഘാടകര്‍ താരത്തെ വേദിയിലെത്തിച്ചത് ആറു മണിക്കാണ്. ഇതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങള്‍ കൂക്കി വിളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുകയായിരുന്നു.

എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു.

ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിച്ച് ജനക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്.

‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ഒന്നു സൈലന്റ് ആകുമോ?. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത്.’


എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്.

എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്.